ചിറ്റൂർ : വെള്ളക്കരം വർധനക്കെതിരേ ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണിക്കോട്ട് നടന്ന ധർണ ഡി.സി.സി. പ്രസിഡൻറ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ആർ. സദാനന്ദൻ, മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. പ്രീത്, ചിറ്റൂർ പ്രാഥമിക കാർഷികബാങ്ക് പ്രസിഡൻറ്‌ ഗോപാലസ്വാമി, കർഷക കോൺഗ്രസ് പ്രസിഡന്റ്‌ കെ. മോഹനൻ, എം. രാജ്‌കുമാർ, കെ. ഭുവനദാസ്, ബാബു എന്നിവർ സംസാരിച്ചു.