ആലത്തൂർ : സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ സേവന-വേതന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്’ സോഫ്റ്റ്‌വെയറിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ്‌ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ട്രഷറിക്കുമുന്നിൽ ധർണ നടത്തി.

ജില്ലാ പ്രസിഡന്റ് കെ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്. സതീഷ് കുമാർ അധ്യക്ഷനായി. എസ്. പ്രദീപ്, എൻ. സുദേവൻ, എം.പി. സന്തോഷ്, പി.വി. ഡേവിഡ്, എസ്. മണികണ്ഠൻ, പ്രസാദ്, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.