കഞ്ചിക്കോട് : വ്യവസായമേഖലയിലെ വൈദ്യുതി തടസത്തിന് പരിഹാരമായി സബ്‌സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് സ്ഥലം സന്ദർശിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, വിഷൻ-2050 എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന സബ്‌സ്റ്റേഷനായി വ്യവസായ വകുപ്പിന്റെ അഞ്ച് ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. വ്യവസായവകുപ്പും വൈദ്യുതിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.