ചെന്നൈ : മഹാനവമി, വിജയദശമി ആഘോഷങ്ങൾ നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച മെഗാ വാക്സിനേഷൻ ഡ്രൈവ് നടത്തില്ലെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.

വാക്സിൻ ലഭ്യത അനുസരിച്ച് മെഗാ വാക്സിൻ ഡ്രൈവ് തുടർന്നും നടത്തുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളിൽ നടത്തിയ മെഗാ വാക്സിൻ ഡ്രൈവിൽ ഒരു കോടിയിലേറെ പേർ വാക്സിനെടുത്തിരുന്നു.