കൂറ്റനാട് : ലഖീംപൂരിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കർഷകസംഘം തൃത്താല ഏരിയാ കമ്മിറ്റി കൂറ്റനാട് ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപരോധിച്ചു. ഏരിയാ സെക്രട്ടറി എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലചന്ദ്രൻ അധ്യക്ഷനായി. കെ.എ. ഷംസു, കെ.പി. രാമചന്ദ്രൻ, നാരായണൻകുട്ടി, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.