തൃത്താല : ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പണം വെച്ച് ചീട്ടുകളിച്ച എട്ട് പേരെ തൃത്താല പോലീസ്‌ പിടികൂടി. ആലൂർ പന്നിത്തടത്ത് പഴയ കരിങ്കൽക്വാറിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും എഴുപത്തി അയ്യായിരം രൂപയും പോലീസ് പിടിച്ചെടുത്തു. തൃത്താല സി.ഐ. സി.കെ. നാസർ, എസ്.ഐ. രവി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രശാന്ത്, അനൂപ്, ബിജു, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.