കടമ്പഴിപ്പുറം : ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന വെളുത്തപറമ്പ് കോളനിയിലെ രാമചന്ദ്രന് ചക്രക്കസേര കൈമാറി. സാന്ത്വനപരിചരണ കൂട്ടായ്മയായ കനിവാണ് കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ 1983 എസ്.എസ്.എൽ.സി. ബാച്ച് 'പിരിയില്ല നാം' കൂട്ടായ്മയിലെ അംഗവും പ്രവാസിയുമായ ആന്റണി ഫ്രാൻസിസ് സംഭാവനചെയ്ത ചക്രക്കസേര കൈമാറിയത്. ഒ. വാസുദേവൻ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.