ചെന്നൈ : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽനിന്ന്‌ അറുപതിനായിരം രൂപയും നാലു പവൻ സ്വർണാഭരണവും കൊള്ളയടിച്ചു. കൊരട്ടൂർ ശ്രീനിവാസപുരത്തിനടുത്ത പലചരക്കു കട നടത്തുന്ന കണ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ കൊരട്ടൂർ പോലീസ് അന്വേഷണം തുടങ്ങി.

ഗുഡുവാഞ്ചേരിയിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽക്കഴിയുകയായിരുന്നു കൃഷ്ണൻ. ഭാര്യ രേവതിയും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച രേവതി തിരിച്ചെത്തിയപ്പോൾ വീട് തുറന്നിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. കൊരട്ടൂർ പോലീസിൽ പരാതി നൽകി.