രണ്ട് ‘അമ്മ’ മിനി ക്ലിനിക്കുകൾ ഉദ്ഘാടനം ചെയ്തു
സഹായനിധി വിതരണംചെയ്തു
വാൽപ്പാറ : വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാൽപ്പാറയിൽ ആദ്യമായി പൊങ്കൽ ആഘോഷിച്ചു. ബുധനാഴ്ച നഗരസഭാ കാര്യാലയപരിസരത്ത് പൊങ്കൽ വെക്കുകയും തുടർന്ന് നാടൻകല, സംഗീതം, താളവാദ്യം തുടങ്ങിയ പരിപാടികളും വിവിധ കായികമത്സരങ്ങളും നടന്നു. ചടങ്ങിൽ കളക്ടർ രാസമണി, ജില്ലാ ടൂറിസംവകുപ്പ് ഓഫീസർ അരവിന്ദ് കുമാർ, കസ്തൂരിവാസു എം.എൽ.എ., തഹസിൽദാർ രാജ, നഗര സഹകരണബാങ്ക് പ്രസിഡന്റ് ഹമിദ്, വൈസ് പ്രസിഡന്റ് മയിൽ ഗണേഷ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സർക്കാരിന്റെ സഹായനിധിയിൽനിന്ന് 121 പേർക്ക് വയോധിക ക്ഷേമനിധിയും അമ്മ ഇരുചക്രവിതരണ പദ്ധതിയിൽ നാലുപേർക്ക് ഇരുചക്രവാഹനവും നല്കി. സർക്കാരിന്റെ അമ്മ മിനി ക്ലിനിക്ക് പദ്ധതിയുടെ ഭാഗമായി രണ്ട് ക്ലിനിക്കുകൾ നഗരവികസനമന്ത്രി വേലുമണി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് അട്ടക്കട്ടിയിലും ബുധനാഴ്ച രാവിലെ 11 മണിക്ക് പെരിയക്കല്ലാറിലുമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ക്ലിനിക്കിലും ഒരുഡോക്ടർ, ഒരുനഴ്സ്, ഒരു അറ്റൻഡർ വീതം ഡ്യൂട്ടിയിലുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.