പട്ടാമ്പി : നെടുങ്ങനാട്ട് മുത്തശ്ശിയാർകാവിൽ കളംപാട്ടിന് കൂറയിട്ടു. കല്ലാറ്റ രാധാകൃഷ്ണക്കുറുപ്പ് കൂറയിടൽചടങ്ങിന് നേതൃത്വംനൽകി. കോവിഡിന്റെ സാഹചര്യത്തിൽ ചടങ്ങ് മാത്രമായാണ് പരിപാടികൾ. ജനുവരി 19-ന് ക്ഷേത്രംതന്ത്രി അഴകത്ത് ശാസ്‌തൃശർമൻ നമ്പുതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ താന്ത്രികച്ചടങ്ങുകളോടെ സമാപിക്കും.