മുതുതല : പഞ്ചായത്തിലെ കോവിഡ് വ്യാപനം രൂക്ഷമായ ആറ്, എട്ട്, ഒൻപത്, 10 വാർഡുകളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യണമെന്ന് കോൺഗ്രസ് മുതുതല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റുകളും പച്ചക്കറിയും വിതരണംചെയ്യണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപ്പട്ടിക പുതുക്കുന്നതിനാവശ്യമായ ഹിയറിങ് നടപടി ഒഴിവാക്കിനൽകണമെന്നും മണ്ഡലം പ്രസിഡന്റ് കെ.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽചേർന്ന യോഗം ആവശ്യപ്പെട്ടു.