പൊള്ളാച്ചി : കേരള അതിർത്തിയിൽ ഗോവിന്ദന്നൂരിൽ അമിതഭാരം കയറ്റിവന്ന അഞ്ച്‌ ലോറികൾ പിടിച്ചു. ഇതിൽ നാല് ലോറികളും കേരള രജിസ്ട്രേഷനാണ്. ഒരു ലോറി തമിഴ്നാട് രജിസ്ട്രേഷനുമാണ്. അതിർത്തിയിലെ ക്വാറികളിൽ നിന്ന് കരിങ്കല്ലുകൾ കയറ്റി കേരളത്തിലേക്ക് പോകുമ്പോൾ തമിഴ്നാട് അതിർത്തിക്കുള്ളിൽ നാട്ടുകാർ തടുത്തുനിർത്തി പോലീസുകാർക്ക് വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ നാല് കേരള ലോറികൾക്കും തമിഴ്നാട്ടിലേക്ക് പെർമിറ്റ് ഉണ്ടായിരുന്നില്ല. പോലീസുകാർ അഞ്ച്‌ ലോറികളും പിടിച്ചെടുത്ത്‌ റീജണൽ ട്രാസ്പോർട്ട് ഓഫീസർക്ക് കൈമാറി. ലോറികൾക്ക് പെർമിറ്റ് ഇല്ലാത്തതിനും അമിതഭാരം കയറ്റിയതിനും പിഴ ഈടാക്കി.