അഗളി : അട്ടപ്പാടിയിലെ കോട്ടത്തറ ‌ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നവജാതശിശു മരിച്ചു. പുതൂർ പഞ്ചായത്തിലെ ചാവടിയൂർ വെന്തവട്ടി ഊരിൽ പൊന്നി-രാമസ്വാമി ദമ്പതിമാരുടെ മൂന്നുദിവസം പ്രായമുള്ള ആൺകുട്ടിയാണ് ചൊവ്വാഴ്ച മരിച്ചത്. ഞായറാഴ്ച കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ കഴിയുകയായിരുന്നു.

ജനനസമയത്ത് കുട്ടിക്ക് 2.5 കിലോ തൂക്കമുണ്ടായിരുന്നു. ഇൗ മരണത്തോടെ ഈ വർഷം അട്ടപ്പാടിയിൽ ആദിവാസി ശിശുമരണം മൂന്നായി. മരണകാരണം വ്യക്തമല്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് 12-ന് കുറുക്കത്തിക്കല്ല് ഊരിലെ ഒാമന-ചിന്നരാജ് ദമ്പതിമാരുടെ മൂന്നുമാസം പ്രായമായ പെൺകുട്ടിയും മരിച്ചിരുന്നു.