ലക്കിടി : ലക്കിടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരുമാസമായി മുടങ്ങിയിരുന്ന കോവിഡ് കുത്തിവെപ്പ് പുനരാരംഭിച്ചു. കുത്തിവെപ്പ് മുടങ്ങിയതിനെതിരേ പഞ്ചായത്തംഗവും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ. ശ്രീവത്സൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചമുതൽ കുത്തിവെപ്പുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.