കൂറ്റനാട് : ഡി.വൈ.എഫ്.ഐ. പടിഞ്ഞാറെ പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കുടുംബങ്ങൾക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.പി. ഷഫീക് ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ചാലിശ്ശേരിയിലെ എല്ലാ ചുമട്ട് തൊഴിലാളികൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി.

കെ.പി.സി.സി. വക്താവ് സി.വി. ബാലചന്ദ്രൻ, എം.എം. ഷഫീഖ്, ടി.കെ. സുനിൽകുമാർ, ബാബു നാസർ, ഹുസൈൻ പുലിയഞ്ഞാലിൽ, നൗഷാദ്, സജീഷ്, അഹമ്മദ് മണാളത്ത് വളപ്പിൽ, സാബു, അനസ് എന്നിവർ പങ്കെടുത്തു.