മണ്ണാർക്കാട് : കുമരംപുത്തൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. ഷംസുദ്ദീൻ എം.എൽ.എ. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കത്തുനൽകി. അപേക്ഷ പരിഗണിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് എം.എൽ.എ. പറഞ്ഞു.