ചെർപ്പുളശ്ശേരിയിൽ ലോക് താന്ത്രിക് ജനതാദൾ കണ്ണുകൾ മൂടിക്കെട്ടി സൈക്കിൾ യാത്രയോടെ നടത്തിയ പ്രതിഷേധം നിയോജകമണ്ഡലം സെക്രട്ടറി ഇ.എം. സുലൈമാൻ ഉദ്ഘാടനംചെയ്യുന്നു

ചെർപ്പുളശ്ശരി : പെട്രോൾവില നൂറുരൂപയിലെത്തിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേ കണ്ണുകൾ മൂടിക്കെട്ടി സൈക്കിൾ യാത്രയോടെ ലോക് താന്ത്രിക് ജനതാദൾ ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ലോക് താന്ത്രിക് യുവജനതാദൾ ജില്ലാസെക്രട്ടറി പി.എം. അലി കണ്ണുകൾ മൂടിക്കെട്ടി ഒറ്റപ്പാലം റോഡ് പെട്രോൾ പമ്പ് പരിസരത്തുനിന്ന്‌ ബസ്‌സ്റ്റാൻഡുവരെ സൈക്കിൾയാത്ര നടത്തി. ലോക് താന്ത്രിക് ജനതാദൾ മണ്ഡലം സെക്രട്ടറി ഇ.എം. സുലൈമാൻ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി.കെ. റഷീദ്, സി. വിനീഷ് എന്നിവർ സംസാരിച്ചു.