പട്ടാമ്പി : ഓങ്ങല്ലൂർ പഞ്ചായത്തിലെ 19-ാം വാർഡിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത ആറ് വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാബ് നൽകി. വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനംചെയ്തു. സന്തോഷ് കുമാർ, യൂസഫ്, സത്താർ, വാർഡ് മെമ്പർ മുസ്തഫ, മുനീർ, ഷമീർ, അലിക്കുട്ടി, താഹിർ, അൻവർ എന്നിവർ പങ്കെടുത്തു.