കോങ്ങാട് : കുണ്ടളശ്ശേരി വെർച്വൽ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും ഡി.പി.ഒ. എം.എൻ. കൃഷ്ണകുമാർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമഗ്രശിക്ഷാ കേരളവും പറളി ബി.ആർ.സിയും സംയുക്തമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രൊഫ. അൻസാരി ഓൺലൈനായി ക്ലാസെടുത്തു. വൃക്ഷത്തൈ നടലിന്റെയും ചിത്രരചനയുടെയും ഉദ്ഘാടനം എ.എം. അജിത് നിർവഹിച്ചു. പരിശീലകരായ പ്രദീപ്, ജി. നായർ, സൽമ ടി, കെ.കെ. സുസ്മിത, കെ. നവ്യ തുടങ്ങിയവർ സംസാരിച്ചു.