പാലക്കാട് : ഇന്ധനവിലയിലെ കേന്ദ്ര-സംസ്ഥാന നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നികുതി തിരിച്ചുനൽകി പ്രതീകാത്മക സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം എം. പ്രശോഭ് നേതൃത്വം നൽകി. മുനിസിപ്പൽ കൗൺസിലർ അനുപമ, മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം, ജില്ലാഭാരവാഹികളായ ദീപക് എസ്, സക്കീർ മേപ്പറമ്പ്, കെ. നവാസ്, ഇക്ബാൽ മുഹമ്മദ്, കെ. രാഹുൽ, കെ. ബുഷ്‌റ, എം. പ്രതിഭ, യു. വഹീദ തുടങ്ങിയവർ സംസാരിച്ചു. കൊടുമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ സമരം മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് തസ്രാക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊടുമ്പ് മണ്ഡലം പ്രസിഡന്റ് മനു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രതീഷ്, മനോജ്, ജിനേഷ്, ഉദയൻ, ആർ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് കണ്ണാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. വിനൂപ് അധ്യക്ഷത വഹിച്ചു. നിഖിൽ കണ്ണാടി, നിഷാദ് കിണാശ്ശേരി, കെ. നിഷാദ്, വി. റിനു എന്നിവർ സംസാരിച്ചു.

പാലക്കാട് : പെട്രോൾ-ഡീസൽ വിലവർധന തടയുക, 15 വർഷമായി ഓടുന്ന ഡീസൽ വണ്ടികൾ നിരത്തിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പാലക്കാട് ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു.

ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഡിവിഷൻ പ്രസിഡന്റ്‌ ടി.പി. രാധാകൃഷ്ണൻ അധ്യക്ഷനായി. അബ്ദുൾ സുക്കൂർ, ടി. ശശിധരൻ എന്നിവർ സംസാരിച്ചു.