കൊല്ലങ്കോട് : തിങ്കളാഴ്ച എലവഞ്ചേരി വില്ലേജോഫീസ് അടച്ചിട്ട് അണുനശീകരണം നടത്തി. അരുവന്നൂർപറമ്പ് ഭാഗത്ത് വാടകമുറിയിൽ താമസമുള്ള പതിനെട്ടുകാരന് കോവിഡ് സ്ഥിരീകരിക്കുകയും ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അമ്മ കഴിഞ്ഞദിവസം വില്ലേജ് ഓഫീസിലെത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അമ്മ, സഹോദരി എന്നിവർക്ക് രണ്ടുദിവസത്തിനകം പരിശോധന നടത്തുമെന്ന് കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ലീനാറാണി അറിയിച്ചു.