പാലക്കാട് : കോവിഡ്കാലമാണെങ്കിലും ഇപ്പോൾ പൊന്നാണ് താരം. വില മേലോട്ട് കുതിക്കുമ്പോഴും സുരക്ഷിത നിക്ഷേപമായ സ്വർണംവാങ്ങാൻ ജൂവലറികളിലെത്തുന്നവർക്ക് കുറവില്ല.
വിശാലമായ ഷോറൂമുകളിലിരുന്ന് മിന്നിത്തിളങ്ങുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സാമൂഹിക അകലം ഉൾപ്പെടെ മറക്കരുത്. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലയിലെ ഷോറൂമുകളിൽ ഒരുങ്ങിക്കഴിഞ്ഞു.
കൊവിഡിനെതിരായ സുരക്ഷാക്രമീകരണങ്ങൾ ജൂവലറികളിൽ സജ്ജമാണെങ്കിലും നമ്മളും ജാഗ്രത കൈവിടരുത്.സ്വർണലോകത്തെത്തുമ്പോൾ
സ്വർണം വാങ്ങാൻ പോകുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്:
വിവാഹ സംഘങ്ങളാണെങ്കിൽ പോലും ഏറ്റവും കുറച്ച് ആളുകൾ മാത്രം പോകുക.
ആഭരണങ്ങളിൽ തൊടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. തൊടുന്നെങ്കിൽ ഗ്ലൗസ് ഉപയോഗിച്ചു മാത്രം.
നോട്ടിനുപകരം ഡിജിറ്റൽ ഇടപാടുകളിലൂടെ പണം നൽകാൻ പരമാവധി ശ്രമിക്കുക.
ഷോറൂമിൽ ശ്രദ്ധിക്കേണ്ടത്
ഉപഭോക്താക്കൾക്ക് നിർബന്ധമായും ഗ്ലൗസ് നൽകുക.
കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുത്.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ആഭരണങ്ങൾ അണിയിച്ചു നോക്കാൻ അനുവദിക്കാവൂ.
ദേഹം മൂടുന്ന ഷീറ്റ് ധരിപ്പിച്ച് അതിനു മുകളിൽ മാത്രമേ ആഭരണം അണിയിക്കാൻ പാടുള്ളു. ശരീരത്തിൽ നേരിട്ട് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.