ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സഹായത്തിന് ടെലിഫോൺ മുഖേന ഡോക്ടർമാരുടെ സേവനമൊരുക്കി സി.ടി.എം.എ. രോഗം ബാധിച്ചവർക്കും അവരുമായി ബന്ധപ്പെട്ടർക്കും ഉപദേശങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്. രോഗപ്രതിരോധശേഷി നേടാനുള്ള മാർഗങ്ങൾ, ചികിത്സാരീതി എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങൾ ലഭിക്കും. മാനസികസംഘർഷം അനുഭവിക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും കൗൺസിലിങ് സേവനവുമുണ്ടാകും.

ഡോക്ടർമാരായ ഐശ്വര്യ ജയറാം (9074583507 /0484 2845014), രാഹുൽ ഉണ്ണിത്താൻ (7907055261/ 0484 2845013), നീതു (9176602544), ആനി മാത്യു (0484 2845015), ആർ.എസ്.ഹൃദ്യ (0484 2845012), അനിൽ വി. കൈമൾ (0484 2845001) എന്നിവരെ സഹായത്തിനായി വിളിക്കാവുന്നതാണ്. ബന്ധപ്പെടാൻ തടസ്സം നേരിട്ടാൽ സി.ടി.എം.എ. ഭാരവാഹികളെ 8608762150, 9790578608, 9385215301, 9841699963 എന്നീ നമ്പറുകളിൽ വിളിക്കാം. സി.ടി.എം.എ. ഉപദേശകസമിതിയംഗം എ.വി.അനൂപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ എ.വി.എ. സഞ്ജീവനം ആയുർവേദ ആശുപത്രിയാണ് ഡോക്ടർമാരുടെ സേവനം നൽകുന്നത്.