കോയമ്പത്തൂരിൽ എത്തിയ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ മണ്ഡലങ്ങളിലേക്ക്‌ മാറ്റുന്നു

കോയമ്പത്തൂർ: നിയമസഭാ തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലയിൽ 5,316 ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളും 5,384 കൺട്രോൾ യൂണിറ്റുകളും എത്തി.

10 നിയമസഭാ മണ്ഡലത്തിൽ സ്‌ട്രോങ്‌ റൂമുകൾ സജ്ജമാക്കി യന്ത്രങ്ങൾ സൂക്ഷിക്കും. കളക്ടർ കെ. രാജാമണി, റവന്യൂ ഓഫീസർ രാമദുരൈ മുരുകൻ, ഇലക്ഷൻ പി.എ. സെൽവകുമാർ എന്നിവർ യന്ത്രങ്ങൾ പരിശോധിച്ചു.