ചാലിശ്ശേരി : സെന്റ്‌ പീറ്റേഴസ് ആൻഡ്‌ സെന്റ്‌ പോൾസ് യാക്കോബായ സുറിയാനിപള്ളിയുടെ ഇടവകദിനം ആഘോഷിച്ചു.

രാവിലെ തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. ഇടവകദിനാഘോഷത്തിന്‌ മുന്നോടിയായി മെത്രാപ്പോലീത്ത പാത്രിയർക്ക പതാകയുയർത്തി.

വിവിധ മത്സരപരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഉണ്ടായി. പാഠപുസ്തകവിതരണവും അധ്യാപകർക്ക് സമ്മാനദാനവും നടത്തി.

ഫാ. ജെക്കബ് കക്കാട്ട്, ട്രസ്റ്റി ജിജോ ജെക്കബ്, സെക്രട്ടറി കെ.സി. വർഗീസ്, സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത്, സഭാ മാനേജിങ്‌ കമ്മിറ്റിയംഗം കെ.എ. ഏലിയാസ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ എന്നിവർ സംസാരിച്ചു.