പറളി : എക്സൈസ് പറളിറേഞ്ച് ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എടത്തറ, പത്തിരിപ്പാല, മണ്ണൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12.5 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിലായി. മണ്ണൂർസ്വദേശി ജയമോഹൻ, പാലശ്ശേരിസ്വദേശി ഷിനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രിവന്റീവ് ഓഫീസർ എൻ. പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.