അയിലൂർ : മഹാത്മ അയൽക്കൂട്ടം ഒൻപതാംവാർഷികം ജില്ലാപഞ്ചായത്തംഗം ആർ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കുട്ടൻ മണലാടി അധ്യക്ഷനായി. കെ.എൻ. മോഹനൻ, യേശു, ബിജു വി.ജോസഫ്, അയൽക്കൂട്ടം പ്രസിഡന്റ് പി.സി. മണികണ്ഠൻ, സെക്രട്ടറി പി.പി. പ്രതീഷ്, എസ്.പി. സുധീഷ്, പി.വി. വിജയൻ, സുമേഷ് കൃഷ്ണ, മേരി തുടങ്ങിയവർ സംസാരിച്ചു.