പാലക്കാട് : ജില്ലയിലെ പോളിങ് ശതമാനം 76.23. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും പോളിങ് കണക്കുകളുടെ അന്തിമവിശകലനം പൂർത്തിയായപ്പോഴുള്ള നിലയാണിത്. സംസ്ഥാനത്തെ വോട്ടിങ് ശതമാനം 74.02 ആണ്. ജില്ലയിൽ ആകെയുള്ള 22,94,739 വോട്ടർമാരിൽ 17,49,243 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,55,437 പുരുഷന്മാരും 8,93,796 സ്ത്രീകളും ഉൾപ്പെടും. വോട്ടിങ്‌ രേഖകളുള്ള 17 ട്രാൻസ്‌ജെൻഡർമാരിൽനിന്ന്‌ 10 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016-ൽ ജില്ലയിൽ 78.36 ശതമാനമായിരുന്നു പോളിങ്. ജില്ലയിലെ 24,290 (95.20%) ആബ്‌സന്റീ വോട്ടർമാർ, 2,478 ( 88.22 %) ആവശ്യസർവീസ് ജീവനക്കാർ, 6,086 (66.82) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ നേരത്തേതന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽവോട്ടുകളും മറ്റും പൂർണമായി എത്തുന്നതോടെ പോളിങ് ശതമാനക്കണക്കിൽ ചെറിയ മാറ്റമുണ്ടാകും.