ലക്കിടി : കിള്ളിക്കുറിശ്ശിമംഗലത്ത് നളചരിതം നാലാംദിവസം കഥകളി അരങ്ങേറി. ഒറ്റപ്പാലം കഥകളി രംഗശാലയുടെ നേതൃത്വത്തിലാണ് കുഞ്ചൻസ്മാരക വായനശാലയിൽ കഥകളി അരങ്ങിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച രംഗശാലയുടെ പ്രതിമാസകളിയാണ് നളദമയന്തിമാരുടെ പുനഃസമാഗമത്തിലൂടെ പുനരാരംഭിക്കുന്നത്. കഴിഞ്ഞ 13 മാസമായി പ്രതിമാസ കഥകളി നിർത്തിവെച്ചിരിക്കയായിരുന്നു.