പാലക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ പ്രവർത്തകസമിതി യോഗം ചേർന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ രക്ഷാധികാരിയുമായ ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.

ജി.എസ്.ടി. നിയമത്തിന്റെ പേരിൽ നടക്കുന്ന വ്യാപാരിദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പരിസ്ഥിതിലോലപ്രദേശ നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടിൽനിന്ന്‌ സർക്കാരുകൾ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് വി.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി.എസ്. സിംപ്സൺ, ട്രഷറർ എം. ഉണ്ണിക്കൃഷ്ണൻ, വനിതാവിങ് സംസ്ഥാന വൈസ് പ്രസിഡന്റ് റോഷ്ന ഹുസൈൻ, യൂത്ത് വിങ് ജില്ലാപ്രസിഡന്റ് ലത്തീഫ് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.