അഗളി : ബാങ്കുകൾ അവധിയായതിനാൽ അട്ടപ്പാടിയിൽ രണ്ട് ദിവസമായി എ.ടി.എമ്മുകൾ കാലിയായതിനെ തുടർന്ന് പണമെടുക്കാൻ കഴിയാതെ ജനം വലയുന്നു. അഗളിയിൽ എസ്.ബി.ഐ.യുടെ മൂന്ന് എ.ടി.എമ്മിൽ ഒന്ന് തകരാറിലാണ്. രണ്ടെണ്ണത്തിൽ പണമില്ല. കേരള ബാങ്കിന്റെ എ.ടി.എം. അടഞ്ഞ് കിടക്കുന്നു. തിരഞ്ഞെടുപ്പിനായി ബാങ്ക് ജീവനക്കാരെ നിയോഗിച്ചതിനാലാണ് തുർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങിയത്.

ആനക്കട്ടി അതിർത്തിയിലുള്ള എ.ടി.എമ്മുകളിലേക്ക് പോകണമെങ്കിൽ 16 കിലോമീറ്റർ യാത്ര ചെയ്യണം. ശമ്പളവും പെൻഷനും കിട്ടാത്ത അവസ്ഥയാണ് ഉദ്യോഗസ്ഥർക്ക്. സാധരണ ജനങ്ങൾക്ക് ഓട്ടോറിക്ഷയ്ക്കുള്ള പണം പോലും നൽകാനാവാതെ കാൽനടയായാണ് എ.ടി.എമ്മുകളിലെത്തി പണം കിട്ടാതെ നിരാശരായി മടങ്ങിപ്പോകുന്നത്.