ജില്ലയിൽ രണ്ട്‌ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ഈറോഡ് : ഇപ്രാവശ്യം ഈറോഡ് ജില്ലയിൽ രണ്ട്‌ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. സാധാരണ ജില്ലയിലെ എട്ട്‌ മണ്ഡലങ്ങളിലെയും വോട്ടെണ്ണിയിരുന്നത് ഈറോഡ് നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള സിത്തോട് ഐ.ആർ.ടി.ടി. കോളേജിൽ ആയിരുന്നു. എന്നാൽ ഇക്കുറി ഭവാനിസാഗർ, ഗോപിചെട്ടിപാളയം എന്നി രണ്ട്‌ മണ്ഡലങ്ങളിലെ വോട്ട് എണ്ണുന്നത് ഗോപിചെട്ടിപാളയത്തുള്ള ആർട്‌സ്‌ ആൻഡ് സയൻസ് കോളേജിലും ബാക്കിയുള്ള ആറ് മണ്ഡലങ്ങളിലെ വോട്ട്‌ എണ്ണുന്നത് പതിവുപോലെ ഐ.ആർ.ടി.ടി. കോളേജിലും ആയിരിക്കും.

രണ്ടിടത്തും കനത്ത പോലീസ് സുരക്ഷയാണുള്ളത്. ജില്ലയിൽ മൊത്തം 76.91 ശതമാനം പോളിങ് നടന്നു. ഈറോഡ് ഈസ്റ്റ് 66.24, ഈറോഡ് വെസ്റ്റ് 69.36, മൊടക്കുറിച്ചി 75.26, പെരുന്തുറ 82.60, ഭവാനി 83.50, അന്തിയൂർ 79.69, ഗോപിചെട്ടിപാളയം 82.52, ഭവാനിസാഗർ 77.37 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം. ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ സി. കതിരവൻ രണ്ട്‌ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.