കോട്ടായി : പുളിനെല്ലി കോട്ടായി ജി.എൽ.പി. സ്കൂളിൽ എൽ.പി എസ്.എ. അധ്യാപകരുടെ നാല് ഒഴിവുണ്ട്. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ബുധനാഴ്ച 10.30-ന് സ്കൂളിൽ നടക്കും.

കൊഴിഞ്ഞാമ്പാറ : കോഴിപ്പാറ ഗവ. എൽ.പി. സ്കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ബുധനാഴ്ച 10.30-ന് സ്കൂളിൽ നടക്കും.

ആലത്തൂർ : കുനിശ്ശേരി ഗവ. എച്ച്.എസ്.എസ്സിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ചൊവ്വാഴ്ച രണ്ടിന് കൂടിക്കാഴ്ച നടത്തും.