ഡോ. അംബേദ്കറുടെ 65-ാം ചരമവാർഷികത്തിന്റെ ഭാഗമായി അംബേദ്കറുടെ ചിത്രത്തിൽ കളക്ടർ എസ്. വിശാഖൻ മാലയണിയിച്ചപ്പോൾ

പഴനി : ദിണ്ടുക്കൽ കളക്ടർ ഓഫീസിൽ ഡോ. അംബേദ്കറുടെ 65-ാം ചരമദിനം ആചരിച്ചു. ചടങ്ങിൽ അംബേദ്കറുടെ ചിത്രത്തിൽ കളക്ടർ എസ്. വിശാഖൻ മാലയണിയിച്ചു.

പരിപാടിയിൽ ജില്ലാ റവന്യൂവകുപ്പ് ഓഫീസർ വി. ലത, ഓഫീസ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.