പാലക്കാട് : തിങ്കളാഴ്‌ച ജില്ലയിൽ 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ഒമ്പതുപേർ, ഉറവിടമറിയാതെ രോഗംബാധിച്ച 89 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവരുൾപ്പെടും. 187 പേർ രോഗമുക്തിനേടി. 4.32 ശതമാനമാണ് തിങ്കളാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 546 ആയി.