ശ്രീകൃഷ്ണപുരം : കോവിഡ് പ്രതിരോധത്തിനായി ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ എട്ട് വാർഡ് പ്രദേശങ്ങൾ പ്രത്യേക നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ 1, 3, 5, 9, 11, 14 വാർഡുകളിൽ പത്തിലധികം രോഗികളുണ്ട്. ആറുവാർഡുകൾ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ റോഡുകൾ ഭാഗികമായി അടച്ചു.