ഷൊർണൂർ : ഷൊർണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. എന്നാൽ, തീവ്രബാധിത മേഖലകളിലെ റോഡുകൾ അടയ്ക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നഗരസഭയുടെ ഭാഗത്തുനിന്നുള്ള സഹകരണമില്ലെന്നാണ് പോലീസിന്റെ പരാതി.

സി.എച്ച്.സി.യിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതിനായി ബുധനാഴ്ച കൂട്ടമായി ആളുകളെത്തിയത് ആശങ്ക പരത്തി. എന്നാൽ, 300 പേർക്കുവരെ പരിശോധന നടത്താമായിരുന്നെങ്കിലും ഇന്റർനെറ്റ് തകരാറിലായത് പ്രതിസന്ധിയിലാക്കി.

പരിശോധനക്കെത്തിയവരിൽ പലരും തിരിച്ചുപോകേണ്ട അവസ്ഥയുണ്ടായതും പ്രതിഷേധത്തിനിടയാക്കി.

വ്യാഴാഴ്ചമുതൽ ആന്റിജൻ പരിശോധനയുണ്ടാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.