പാലക്കാട് : പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ 30 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. കൊല്ലം പരവൂർ പുത്തൻകുളം സമി മൻസിലിൽ സമീദ് (37), ഹൈദരാബാദ് വിശാഖപട്ടണം ആർ.വി. നഗറിൽ കൃഷ്ണവേണി (34), ആർ. സായ് (18) എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് ശേഖരിച്ചതെന്ന്‌ കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഐ.മാരായ രമേഷ്, സുനിൽ, സക്കീർ, എ.എസ്.ഐ. ജോസഫ്, സിറാജുദ്ദീൻ, നൗഷാദ് എന്നിവർ പരിശോധന നടത്തി.