പാലക്കാട് : വെള്ളിയാഴ്ച ജില്ലയിൽ 89 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 36 പേർ, ഉറവിടമറിയാതെ രോഗംബാധിച്ച 50 പേർ, മറുനാട്ടിൽനിന്നുവന്ന മൂന്നുപേർ എന്നിവർ ഉൾപ്പെടും. 131 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,784 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾവീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലും ആറുപേർ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും ഒമ്പതുപേർ തിരുവനന്തപുരം, 34 പേർ തൃശ്ശൂർ, 33 പേർ മലപ്പുറം ജില്ലകളിലും 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.