മാത്തൂർ : സി.എഫ്.ഡി. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗം കൊമേഴ്‌സ് ഗ്രൂപ്പിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. വൊക്കേഷണൽ ടീച്ചർ ഇൻ ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് വിഭാഗത്തിലാണ് ഒഴിവ്. കൂടിക്കാഴ്ച ഏഴിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.