പാലക്കാട് : അട്ടപ്പാടിയിൽനടത്തിയ വിവിധ പദ്ധതികൾ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് വേണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികവർഗ കമ്മിഷന് നിവേദനം. വിവരാവകാശ പ്രവർത്തകനും കേരളശ്ശേരി പഞ്ചായത്തംഗവുമായ പി. രാജീവാണ് നിവേദനം നൽകിയത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ അട്ടപ്പാടിയിൽ വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുകകൾ സംബന്ധിച്ച പരിശോധന വേണമെന്നാണ് ആവശ്യം. ഫണ്ട് വിനിയോഗത്തിലും വിതരണത്തിലും സുതാര്യത ഉറപ്പാക്കാൻ നടപടിവേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.