കേരളശ്ശേരി : കെ.എസ്.എസ്.പി.എ. കോങ്ങാട് നിയോജകമണ്ഡലം വാർഷിക സമ്മേളനം കേരളശ്ശേരിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലൂർ രാമൻകുട്ടി മാരാർ, കല്ലൂർ നാരായണൻകുട്ടി, കല്ലൂർ ബാലൻ, പി. കുമാരിയമ്മ, കാലിക്കറ്റ് സർവകലാശാലയുടെ ബി.എസ്‌സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ ലക്ഷ്മിജ കേരളശ്ശേരി, സ്കൂൾ കലോത്സവം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ സ്നേഹ എസ്. എന്നിവരെ ആദരിച്ചു.

തുടർന്ന്, വൃക്ഷത്തൈ നടീൽ മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എം.വി. വിജയകുമാർ (പ്രസി.), കെ. ശിവാനന്ദൻ (സെക്ര.), പി.പി. ശിവരാമകൃഷ്ണൻ (ഖജാ.).