പത്തിരിപ്പാല : ഏഷ്യൻ സോഫ്റ്റ്‌ ബേസ് ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം അംഗങ്ങളായിരുന്ന പത്തിരിപ്പാല സർക്കാർ കോളേജ് വിദ്യാർഥികളെ അനുമോദിച്ചു. കോളേജും മണ്ണൂർ പഞ്ചായത്തും ചേർന്നാണ് അഞ്ച്‌ വിദ്യാർഥികൾക്ക് അനുമോദനമൊരുക്കിയത്.

കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത അധ്യക്ഷയായി. കെ. പ്രേംകുമാർ എം.എൽ.എ. മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ ഡോ. കെ.വി. മേഴ്‌സി, ഡോ. വി. രാജി നായർ, ഒ.വി. സ്വാമിനാഥൻ, പി. എസ്. അബ്ദുൾ മുത്തലീഫ്, എ.എ. ശിഹാബ്, പി.എം. ശിവദാസൻ, സി. ഗണേശൻ, പി. അബ്ദുൾ ഖാദർ, ഡോ. എ.ഒ. റാണാപ്രതാപ്, ഡോ. എൻ.കെ. ബാബു, കെ.എസ്. സൂര്യപ്രകാശ്, സി.പി. ആര്യലക്ഷ്മി എന്നിവർ സംസാരിച്ചു.