അമ്പലപ്പാറ : വേങ്ങശ്ശേരി ഇടത്തൊടികുണ്ട് നീർച്ചാൽ പ്രശ്നവുമായി ബന്ധപ്പെട്ട സ്ഥലം ബി.ജെ.പി. ജില്ലാപ്രസിഡന്റ് ഇ. കൃഷ്ണദാസ് സന്ദർശിച്ചു. കൃഷിഭൂമി തരിശാക്കാൻ ഇടയാക്കുന്ന നടപടി പഞ്ചായത്ത് പ്രസിഡന്റ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, സംസ്ഥാനസമിതി അംഗം എം. ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ദുർഗാദാസ്, കെ.എം. മുരളീധരൻ, നിഷാദ്, കെ.എസ്. അനൂപ്, സന്തോഷ് കാങ്ങത്ത്, പഞ്ചായത്തംഗങ്ങളായ ലത വാസുദേവൻ, വി. ധന്യ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.