ചെന്നൈ : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം തിങ്കളാഴ്ച പുറത്തിറക്കും. 120 പേജുള്ള ധവളപത്രമാണ് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പുറത്തിറക്കുന്നത്. സംസ്ഥാനത്തിന്റെ ആസ്തികൾ, ബാധ്യതകൾ അവയുടെ കാരണം തുടങ്ങിയവ ധവളപത്രത്തിൽ വിശദീകരിക്കും.

കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ കാലത്ത് സാമ്പത്തിക സ്ഥിതിയാണ് വിലയിരുത്തുന്നത്. 2011-ൽ ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ. സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ ഒരുലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. ഇപ്പോൾ ഇത് 4.81 ലക്ഷം കോടിയായി ഉയർന്നു. ഇതിന്റെ കാര്യകാരണങ്ങൾ ധവളപത്രത്തിൽ വിശദീകരിക്കും.