പാലക്കാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജീവിതസമരം' നടത്തി. സമിതി ജില്ലാ പ്രസിഡന്റ് വി. മനോജ് ഉദ്ഘാടനം ചെയ്‌തു. കൊട്ടേക്കാട് യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.വി. ദയാനന്ദൻ, ജെറാൾഡ്, പി. മണിയൻ എന്നിവർ സംസാരിച്ചു. എലപ്പുള്ളി കുന്നാച്ചിയിൽ നടന്ന യോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ ഖജാൻജി എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു.