ചെന്നൈ : സത്സംഗമയും ചെന്നൈ ബാലഗോകുലവും സംയുക്തമായി നടത്തുന്ന രാമായണമാസാചരണത്തിൽ വ്യാഴാഴ്ച വൈകീട്ട് ഏഴിന് രാമായണപാരായണം നടത്തും. ശേഷം അധ്യാപികയായ ഡോ. ദീപ രാജശേഖരൻ പ്രഭാഷണം നടത്തും. സത്സംഗമയുടെ യൂട്യൂബ് ചാനലിൽ പരിപാടികൾ തത്സമയം കാണാം.