കേരളശ്ശേരി : കേരളശ്ശേരി പഞ്ചായത്ത് വടശ്ശേരി വായനശാലയിൽ നിർമിച്ച അങ്കണവാടിക്കെട്ടിടം കെ.വി. വിജയദാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗിരിജ സുരേന്ദ്രന്റെ എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ നാലുസെന്റ് സ്ഥലത്ത് വനിതാ-ശിശു വികസനവകുപ്പും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർന്ന് 15 ലക്ഷംരൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, ബ്ലോക്ക് പ്രസിഡന്റ് എം.പി. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ ഡോ. ജയദാസ്, പി.കെ. രാമകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ശോഭന, പി.സി. രാമചന്ദ്രൻ, കെ.പി. സത്യൻ, നന്ദിനി, പി. വിജയകുമാർ, വത്സല, സി.ഡി.പി.ഒ. ഗീത, ഓവർസിയർ സന്ദീപ് എന്നിവർ സംസാരിച്ചു.