മണ്ഡലത്തിൽ മുൻഗണന നൽകുന്ന വിഷയം ?

മലമ്പുഴ റിങ്‌റോഡ്, 120 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി മണ്ഡലത്തിൽ നടപ്പാക്കിവരുന്ന നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനാവും മുൻതൂക്കം നൽകുക. തകർച്ചയിലായ വാരണി പാലത്തിന്റെ പുനർനിർമാണത്തിനാവശ്യമായ നടപടികളും സ്വീകരിക്കും.

കാർഷികമേഖലയിലെ പ്രശ്‌നങ്ങളിൽ എങ്ങനെ ഇടപെടും ? വന്യമൃഗശല്യം തടയൽ തന്നെയാണ് പ്രധാന വിഷയം. എട്ടിമട മുതൽ കല്ലടിക്കോട് വരെ റെയിൽ ഫെൻസിങ് സ്ഥാപിച്ചാൽ ഇതിന് ഏറെക്കുറെ പരിഹാരമാകും. പക്ഷേ, കേന്ദ്രസഹായംകൂടി ലഭിക്കണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടതാണ് മറ്റ് പ്രശ്‌നങ്ങൾ. നെല്ല് അളന്നാലുടൻ കർഷകർക്ക് പി.ആർ.എസ്. ലഭ്യമാക്കാനും നെല്ല് സംഭരിച്ച് പണം ലഭ്യമാക്കാനും ആവശ്യമായ ഇടപെടൽ നടത്തും.

മാലിന്യസംസ്‌കരണം, കുടിവെള്ളം, പരിസ്ഥിതി പ്രശ്‌നങ്ങൾ എന്നിവ?

മാലിന്യസംസ്‌കരണിന് ശാസ്ത്രീയമായ മികച്ച മാതൃകകൾ സ്വീകരിക്കും. എല്ലാ കുടുംബങ്ങളിലേക്കും കുടിവെള്ളം എത്തിക്കാൻ ആവശ്യമായ പദ്ധതികൾ നടന്നുവരുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി തടയും.

സ്വപ്‌ന പദ്ധതികഞ്ചിക്കോട് വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയാണ് പ്രധാനം. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കുന്നതിലൂടെ മികച്ച ജോലി സാധ്യതകളും ഉണ്ടാവും.

പ്രദേശികമായി യുവാക്കൾക്കും തൊഴിൽരഹിതർക്കുമായി എന്തൊക്കെ പദ്ധതികൾ? തദ്ദേശമായി ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി തദ്ദേശസ്ഥാപന മേധാവികളുടെ അഭിപ്രായങ്ങളും തേടും. വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെയും തൊഴിൽസാധ്യതകൾ ഉണ്ടാക്കും.