ഈറോഡ : എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള ഈറോഡിൽ നാലിടത്ത് എ.ഐ.എ.ഡി.എം.കെ. വിജയച്ചു.

രണ്ടിടത്ത്‌ ഡി.എം.കെ. സ്ഥാനാർഥികളും കോൺഗ്രസും ബി.ജെ.പി.യും ഓരോസ്ഥലത്ത് ‌വിജയിച്ചു.

നിലവിലെ മന്ത്രിമാരായ കെ.എ. ചെങ്കോട്ടയൻ ഗോബിചെട്ടിപ്പാളത്തും കെ.സി. കറുപ്പണ്ണൻ ഭവാനിയിലും എ.ഐ.ഡി.എം.കെ. സ്ഥാനാർഥികളായ എ. ബന്നാരി ഭവാനിസാഗറിലും എസ്. ജയകുമാർ പെരുന്തുറയിലും വിജയിച്ചു.

ഡി.എം.കെ. സ്ഥാനാർഥികളായ കെ. മുത്തുസാമി ഈറോഡ് വെസ്റ്റിലും എ.ജി. വെങ്കിടാചലം അന്തിയൂരിലും വിജയിച്ചു.

കോൺഗ്രസ്‌ സ്ഥാനാർഥി തിരുമകൻ ഇവേറ ഈറോഡ് ഈസ്റ്റിലും ബി.ജെ.പി. സ്ഥാനാർഥി സി.കെ. സരസ്വതി മൊടക്കുറിച്ചിയിലും വിജയിച്ചു.

ഡി.എം.കെ. ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ. മുത്തുസാമിക്കായിരിക്കും ജില്ലയിൽനിന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണന ലഭിക്കുക.